
സാമൂഹിക പ്രതിരോധം
പകർച്ചവ്യാധികളിൽ നിന്നുള്ള പരോക്ഷമായ സംരക്ഷണത്തിന്റെ ഒരു രൂപമാണ് സാമൂഹിക പ്രതിരോധം അല്ലെങ്കിൽ ഹെർഡ് ഇമ്മ്യൂണിറ്റി എന്ന് അറിയപ്പെടുന്നത്. ഇതിൽ വാക്സിനേഷൻ അല്ലെങ്കിൽ മുമ്പത്തെ അണുബാധകൾ വഴി സമൂഹത്തിലെ വലിയ ജനവിഭാഗത്തിന് (>60%-70%) പ്രതിരോധ ശേഷി കൈവന്നു കഴിഞ്ഞാൽ, പ്രതിരോധശേഷി ഇല്ലാത്ത വ്യക്തികൾക്കും അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു.[1][2][3][4] രോഗപ്രതിരോധമുള്ള വ്യക്തികൾക്ക് രോഗം പകരാൻ സാധ്യതയില്ല, ഇത് അണുബാധയുടെ ശൃംഖലകളെ തടസ്സപ്പെടുത്തുന്നു, ഇത് രോഗം പടരുന്നത് തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുന്നു.[5] ഒരു സമൂഹത്തിൽ രോഗപ്രതിരോധമുള്ള വ്യക്തികളുടെ അനുപാതം കൂടുന്തോറും, രോഗപ്രതിരോധമില്ലാത്ത വ്യക്തികൾ ഒരു പകർച്ചവ്യാധി രോഗകാരിയുമായി സമ്പർക്കം പുലർത്താനുള്ള സാധ്യത കുറയും.

നേരത്തെയുള്ള അണുബാധയിൽ നിന്ന് കരകയറുന്നതിലൂടെയോ അല്ലെങ്കിൽ പ്രതിരോധ കുത്തിവയ്പ്പിലൂടെയോ വ്യക്തികൾക്ക് രോഗപ്രതിരോധ ശേഷി ലഭിക്കും.[5] ചില വ്യക്തികൾക്ക് ഇമ്മ്യൂണോസപ്രഷൻ അല്ലെങ്കിൽ ഇമ്മ്യൂണോ ഡെഫിഷ്യൻസി പോലുള്ള മെഡിക്കൽ അവസ്ഥ കാരണം രോഗപ്രതിരോധശേഷി ഉണ്ടാവില്ല. സാമൂഹിക പ്രതിരോധം ഇത്തരം വ്യക്തികൾക്കും സംരക്ഷണം നൽകും.[6][7] സാമൂഹിക പ്രതിരോധം ഒരു പരിധിയിലെത്തിക്കഴിഞ്ഞാൽ ക്രമേണ ഒരു ജനസംഖ്യയിൽ നിന്ന് രോഗം അപ്രത്യക്ഷമാകും. ഇങ്ങനെ ലോകമെമ്പാടും നേടിയാൽ അണുബാധകളുടെ എണ്ണം പൂജ്യമായി കുറഞ്ഞ് രോഗം ഉന്മൂലനം ചെയ്തതായി പറയാം.[8] വാക്സിനേഷൻ വഴി സൃഷ്ടിച്ച സാമൂഹിക പ്രതിരോധം 1977 ൽ വസൂരി ഉന്മൂലനം ചെയ്യുന്നതിനും മറ്റ് രോഗങ്ങൾ കുറയ്ക്കുന്നതിനും കാരണമായി.[9] സാമൂഹിക പ്രതിരോധം പകർച്ചവ്യാധികൾക്ക് (ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗം) മാത്രമേ ബാധകമാകൂ. ഉദാഹരണത്തിന്, ടെറ്റനസ് പകർച്ചവ്യാധിയല്ല, അതിനാൽ സാമൂഹിക പ്രതിരോധം ബാധകമല്ല.
1930 കളിൽ സാമൂഹിക പ്രതിരോധം സ്വാഭാവികമായും സംഭവിക്കുന്ന ഒരു പ്രതിഭാസമായി തിരിച്ചറിഞ്ഞു. ഗണ്യമായ എണ്ണം കുട്ടികൾ അഞ്ചാംപനി വന്ന് പ്രതിരോധശേഷി പ്രാപിച്ചതിനുശേഷം, പുതിയ അണുബാധകളുടെ എണ്ണം താൽക്കാലികമായി കുറഞ്ഞതായി നിരീക്ഷിച്ചു.[10] അതേ തുടർന്ന് സാമൂഹിക പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് സാധാരണമായിത്തീർന്നു, അങ്ങനെ പല പകർച്ചവ്യാധികളും തടയുന്നതിൽ വിജയിക്കുകയും ചെയ്തു.[11] പ്രതിരോധ കുത്തിവയ്പ്പുകളോടുള്ള എതിർപ്പ് സാമൂഹിക പ്രതിരോധത്തിന് ഒരു വെല്ലുവിളി ഉയർത്തുന്നു, ഇത് പ്രതിരോധിക്കാവുന്ന രോഗങ്ങൾ സമൂഹത്തിൽ തുടരാൻ അനുവദിക്കുന്നു.[12][13][14]
രോഗത്തിന്റെ ബേസിക് റീ പ്രൊഡക്ഷൻ നമ്പറിനെ (അടിസ്ഥാന പുനരുൽപാദന സംഖ്യ) ആശ്രയിച്ച് കൃത്യമായ ഹെർഡ് ഇമ്യൂണിറ്റി ത്രെഷോൾഡ് (എച്ച്ഐടി) വ്യത്യാസപ്പെടുന്നു. ഉയർന്ന പരിധിയിലുള്ള ഒരു രോഗത്തിന്റെ ഉദാഹരണമാണ് അഞ്ചാംപനി, അതിൽ എച്ച്ഐടി 95% കവിയുന്നു. [15]
. . . സാമൂഹിക പ്രതിരോധം . . .
ചില വ്യക്തികൾക്ക് പ്രതിരോധ കുത്തിവയ്പിന് ശേഷവും പ്രതിരോധശേഷി കൈവരിക്കാൻ കഴിയില്ല അല്ലെങ്കിൽ മെഡിക്കൽ കാരണങ്ങളാൽ വാക്സിനേഷൻ നൽകാൻ കഴിയില്ല.[16][6][17] നവജാത ശിശുക്കൾക്ക് സുരക്ഷാ കാരണങ്ങളാലോ അല്ലെങ്കിൽ പാസീവ് ഇമ്യൂണിറ്റി (നിഷ്ക്രിയ പ്രതിരോധശേഷി) വാക്സിൻ ഫലപ്രദമല്ലാത്തതാക്കുന്നതിനാലോ നിരവധി വാക്സിനുകൾ നൽകാൻ കഴിയില്ല.[18]എച്ച് ഐ വി / എയ്ഡ്സ്, ലിംഫോമ, രക്താർബുദം, അസ്ഥി മജ്ജ കാൻസർ, ദുർബലമായ പ്ലീഹ, കീമോതെറാപ്പി, അല്ലെങ്കിൽ റേഡിയോ തെറാപ്പി എന്നിവ മൂലം രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികൾക്ക് മുമ്പ് ഉണ്ടായിരുന്ന പ്രതിരോധശേഷി നഷ്ടപ്പെട്ടിരിക്കാം, കൂടാതെ പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം അവർക്ക് ഒരു പ്രയോജനവുമുണ്ടാകണമെന്നുമില്ല.[19]
പ്രതിരോധ കുത്തിവയ്പ് നൽകിയവരിൽ കുറച്ച് പേർക്ക് ദീർഘകാല പ്രതിരോധശേഷി നേടാൻ കഴിയില്ല.[2][20][21] വാക്സിൻ പാർശ്വഫലങ്ങൾ ചില വ്യക്തികൾക്ക് വാക്സിനേഷൻ നൽകുന്നത് തടഞ്ഞേക്കാം.[17] രോഗപ്രതിരോധ ശേഷി ഇല്ലാത്തതിനു പുറമേ, ഈ ഗ്രൂപ്പുകളിലെ വ്യക്തികൾക്ക് അവരുടെ മെഡിക്കൽ നില കാരണം അണുബാധയിൽ നിന്ന് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, പക്ഷേ ജനസംഖ്യയുടെ വലിയൊരു ശതമാനം രോഗപ്രതിരോധ ശേഷി നേടിയിട്ടുണ്ടെങ്കിൽ അവരും പരിരക്ഷിക്കപ്പെടാം.[6][22]
ഒരു പ്രായത്തിലുള്ളവരിലെ ഉയർന്ന പ്രതിരോധശേഷി മറ്റ് പ്രായക്കാർക്ക് സാമൂഹിക പ്രതിരോധം സൃഷ്ടിക്കാൻ കഴിയും.[9]പെർട്ടൂസിസിനെതിരെ മുതിർന്നവർക്ക് കുത്തിവയ്പ് നൽകുന്നത് കുത്തിവയ്പ് എടുക്കാൻ കഴിയാത്തത്ര ചെറു പ്രായമുള്ള ശിശുക്കളിൽ പെർട്ടുസിസ് ഉണ്ടാകുന്നത് കുറയ്ക്കുന്നു, ശിശുക്കൾക്കാണ് രോഗത്തിൽ നിന്നുള്ള സങ്കീർണതകളാൽ ഏറ്റവും വലിയ അപകടസാധ്യതയുള്ളത്.[23][24] ശിശുക്കളിലേക്ക് രോഗം പകർത്താൻ സാധ്യതയുള്ള ഭൂരിഭാഗം കുടുംബാംഗങ്ങൾക്കും ഇത് വളരെ പ്രധാനമാണ്.[21] അതേപോലെ തന്നെ, ന്യൂമോകോക്കസിനെതിരെ വാക്സിനുകൾ സ്വീകരിക്കുന്ന കുട്ടികളുടെ കൂടപ്പിറപ്പുകൾക്ക് ന്യൂമോകോക്കൽ രോഗം കുറയുന്നു.[25][26][27] പ്രായം കുറഞ്ഞവരേക്കാൾ പ്രായമായവരിൽ ഇൻഫ്ലുവെൻസ വളരെ കഠിനമാണ്, പക്ഷേ ഇൻഫ്ലുവൻസ വാക്സിനുകൾക്ക് ഈ ജനസംഖ്യയിൽ ഫലപ്രാപ്തിയില്ല, കാരണം പ്രായത്തിനനുസരിച്ച് രോഗപ്രതിരോധ ശേഷി കുറയുന്നു.[28] പ്രായമായവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനേക്കാൾ സീസണൽ ഇൻഫ്ലുവൻസ പ്രതിരോധത്തിനായി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് മുൻഗണന നൽകുന്നത് പ്രായമായവർക്ക് ഒരു പരിധിവരെ സംരക്ഷണം സൃഷ്ടിക്കുന്നതായി കാണുന്നു.
ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകൾക്ക് (എസ്ടിഐ), ഒരു ലിംഗത്തിലുള്ളവർക്ക് ഉയർന്ന തോതിലുള്ള പ്രതിരോധശേഷി വന്നാൽ രണ്ട് ലിംഗക്കാർക്കും സാമൂഹിക പ്രതിരോധം ഉണ്ടാക്കുന്നു.[11][29][30] ഒരു ലിംഗത്തെ ലക്ഷ്യം വച്ചുള്ള എസ്ടിഐകൾക്കെതിരായ വാക്സിനുകൾ ഇരു ലിംഗങ്ങളിലും എസ്ടിഐകളിൽ ഗണ്യമായ കുറവുണ്ടാക്കുന്നു.[31]
. . . സാമൂഹിക പ്രതിരോധം . . .