ലൈലാ ഓ ലൈലാ

2015 മെയ് 14-ന് പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ്ലൈലാ ഓ ലൈലാ. മോഹൻലാൽ നായക വേഷത്തിലും അമല പോൾ നായികവേഷത്തിലും എത്തിയ ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷി ആണ്. ഫൈൻകട്ട് എന്റർടൈൻമെന്റ്സ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ്‌ എന്റർടൈൻമെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്

ലൈലാ ഓ ലൈലാ

ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം ജോഷി
നിർമ്മാണം സന്തോഷ്‌ കോട്ടായി
ബിജു ആന്റണി
പ്രീതനായർ
കഥ സുരേഷ് നായർ
തിരക്കഥ സുരേഷ് നായർ
അഭിനേതാക്കൾ മോഹൻലാൽ
അമല പോൾ
സത്യരാജ്
ജോയ് മാത്യു
രമ്യ നമ്പീശൻ
സംഗീതം ഗോപി സുന്ദർ
ഛായാഗ്രഹണം എസ്.ലോകനാഥൻ
ചിത്രസംയോജനം ശ്യാം ശശിധരൻ
സ്റ്റുഡിയോ ഫൈൻകട്ട് എന്റെർറ്റൈന്മെന്റ്സ്, ആശിർവാദ് സിനിമാസ്
വിതരണം മാക്സ്‌ലാബ് റിലീസ്ട്രൈകളർഎന്റെർറ്റൈന്മെന്റ്സ്
ഇന്ത്യൻ മുവീസ്, യു.ക്കെ
റിലീസിങ് തീയതി പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ ഓപ്പറേറ്റർ

രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 8 കോടി
സമയദൈർഘ്യം 168 മിനിറ്റ്

. . . ലൈലാ ഓ ലൈലാ . . .

ഡെക്കാൻ എക്സ്പോർട്ട് കമ്പനിയിലെ ജീവനക്കാരനായ ജയ്മോഹന് (മോഹൻലാൽ) സ്വന്തം ഭാര്യയായ തന്നെപ്പോലും ശ്രദ്ധിക്കാനാവത്തവിധം എന്തുജോലിയാണ് കമ്പനിയിലുള്ളതെന്ന് അഞ്ജലിമേനോൻ (അമല പോൾ) ചോദിക്കുന്നു. തുടർന്ന് ഇരുവരും പിണക്കത്തിലാവുന്നത്തോടെ തന്റെ ജോലിയുടെ രഹസ്യം ഭാര്യയോട് പറയുവാൻ ജയ്മോഹൻ നിർബന്ധിതനാവുന്നു. അയാളുടെ കമ്പനി എക്സ്പോർട്ട് കമ്പനിയല്ല മറിച്ച് ഒരു ഇൻവെസ്റ്റിഗെഷൻ കമ്പനിയാണ്. തുടർന്നങ്ങോട്ട് ഇരുവരും ചേർന്ന് ഒരു ഭീകരാക്രമണത്തെ തടയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം

  • മോഹൻലാൽ – ജയ് മോഹൻ
  • അമല പോൾ– അഞ്ജലി മേനോൻ
  • സത്യരാജ് – ഷാഹീദ് ഖാദർ
  • രമ്യ നമ്പീശൻ – രമ്യ
  • ജോയ് മാത്യു – ഡോ.മേനോൻ
  • രാഹുൽ ദേവ്- വിക്ടർ റാണ
  • കൈനത് അറോറ – ലൈല
  • ജുനൈധ് ഷൈഖ്- ദിൽവർ
  • സുധീർ സുകുമാരൻ- ധാര
  • കിരൺ രാജ്
  • വിജയ്‌ മേനോൻ-ക്രിസ്റ്റി
  • അഞ്ജലി അനീഷ്‌ ഉപാസന-ഓഫീസർ
  • കല കല്യാണി- പ്രിയ
  • ആര്യ- ഡെക്കാൻ എക്സ്പൊർട്ട് റിസപ്ഷനിസ്റ്റ്

. . . ലൈലാ ഓ ലൈലാ . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . ലൈലാ ഓ ലൈലാ . . .

Previous post കണ്ണകി (ചലച്ചിത്രം)
Next post ജീവിക്കാനുള്ള അവകാശം