മിർസ ഗുലാം അഹമദ്

article - മിർസ ഗുലാം അഹമദ്

ഇസ്ലാമിൽ നിന്ൻ വഴി മാറി അഹമദിയ്യ പ്രസ്ഥാനത്തിന്റെ (ഖാദിയനിസം) സ്ഥാപകനാണ് മിർസാ ഗുലാം അഹമദ് ഖാദിയാനി(ജീവിതകാലം: 1835 ഫെബ്രുവരി 13 നു ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനനം– . പ്രതീക്ഷിത മസീഹും മഹദിയും ദൈവനിയുക്തനായ ഖലീഫയുമായി മിർസ ഗുലാം അഹമദിനെ അദ്ദേഹത്തിന്റെ അനുയായികളായ ഖാദിയാനികൾ കരുതുന്നു.എന്നാൽ മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം സമൂഹം ഗുലാം അഹമദിനെ പ്രവാചകനായോ മറ്റോ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ അനുയായികളെയും മുസ്ലിങ്ങളായി ലോകത്തുള്ള മുസ്ലിങ്ങൾ അംഗീകരിക്കുന്നില്ല[1][2]..ബ്രിട്ടീഷ് കാർക്ക് വേണ്ടി മുസ്ലിംകളെ ഭിന്നിപ്പിക്കാൻ ആയിരുന്നു ഖാദിയാനിയുടെ താനാണ് വാഗ്ദത്ത മിശിഹാ എന്ന പ്രക്യാപനം നടത്താൻ കാരണമെന്ന് കരുതപ്പെടുന്നു.മരിച്ചത്1908 മെയ് 26 നു ആണ്.

മിർസ ഗുലാം അഹമദ് (c. 1897)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.

. . . മിർസ ഗുലാം അഹമദ് . . .

  1. ദൈവഭാഷണം നിലച്ചിട്ടില്ല എന്നും തനിക്ക് ദൈവഭാഷണം ലഭിക്കുന്നു എന്നതായിരുന്നു മിർസ ഗുലാം അഹമദിനെ ഏറ്റവും വിമർശന വിധേയമാക്കിയ വാദം. മുഹമ്മദ് നബിക്ക് ശേഷം ദൈവിക വെളിപാടുകൾ ഉണ്ടാവുകയില്ല എന്ന പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു ഗുലാം അഹമദിന്റെ ഈ വാദം
  2. ഒരോ നൂറ്റാണ്ടീലും ഇസ്ലാം മതത്തെ പരിഷ്ക്കരിക്കാൻ പരിഷ്ക്കർത്താക്കൾ (മുജദ്ദിദ്)അവതരിക്കും എന്ന വിശ്വാസ പ്രകാരം ഹിജറ 14ആം നൂറ്റാണ്ട് പ്രതീക്ഷിക്കുന്ന മുജദ്ദിദ് താനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങളിൽ ഒന്ന്.
  3. മിശിഹ വാദം: യേശു ക്രിസ്തു അഥവാ ഈസാ നബി കുരിശിൽ തറയ്ക്കപ്പെടാതെ ദൈവം രക്ഷപ്പെടുത്തിയെന്നും അദ്ദേഹം ആകാശാരോഹിതനായി എന്നും യുഗ്ഗാന്ത കാലത്ത് അദ്ദേഹം തിരികെയെത്തുമെന്നുമുള്ള പരമ്പരാഗത മുസ്ലിം വിശ്വാസത്തെ ഖണ്ഡിച്ചുകൊണ്ട് വരാനിരിക്കുന്ന മിശിഹ താനാണ് എന്നതായിരുന്നു ഗുലാം അഹമദിന്റെ പ്രധാന വാദങ്ങളിൽ ഒന്ന്. യേശു ക്രൂശിക്കപ്പെട്ടിരുന്നു എന്നാൽ കുരിശിൽ മരിച്ചില്ല.അബോധാവസ്ഥയിൽ താഴെ ഇറക്കപ്പെട്ട അദ്ദേഹം സുഖം പ്രാപിച്ച ശേഷം തന്റെ ദൈവിക ദൗത്യം പൂർത്തികരിക്കാനായി പൗരസ്ത്യ ദേശങ്ങളിലേക്ക് പലായനം ചെയ്കയും ഒടുവിൽ കാശ്മീർ താഴ്വരയിൽ എത്തി ചേർന്ന് ശിഷ്ടക്കാലം അവിടെ ചെലവഴിച്ച് അവിടെ മരിച്ചടക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ് ഗുലാം അഹമദിന്റെ വാദങ്ങളിൽ മറ്റൊന്ന്.
  4. നബിയുടെ പ്രവചനമനുസരിച്ച് മുസ്ലീം ലോകം പ്രതീക്ഷിച്ചിരിക്കുന്ന മഹദി ഇമാമും , മസീഹും (മിശിഹാ പ്രവാചകൻ) രണ്ടു വ്യക്തികളല്ല എന്നും ഈ പ്രവചനങ്ങൾ തന്റെ ആവിർഭാവത്തോടെ പൂർത്തീകരിക്കപ്പെട്ടിരിക്കൂന്നുനുഎന്നും ഗുലാം അഹമദ് വദിച്ചു
  5. ഭാരതീയർ അവതാര പുരുഷന്മാരായി കരുതുന്നശ്രീരാമനും , ശ്രീ കൃഷ്ണ്നുംശ്രീ ബുദ്ധനും ദൈവദൂതന്മാരായിരുന്നു അഥവ പ്രവാചകന്മാരായിരുന്നു എന്ന് ഗുലാം അഹമദ് പ്രബോധിച്ചു. ചൈനയിലെ കൺഫ്യൂഷസും പേർഷ്യയിലെ സൊറാസട്രറും പ്രവാചകന്മാർ തന്നെയായിരുന്നെന്നും അദേഹം പഠിപ്പിച്ചു
  6. ബ്രിട്ടിഷ് ഭരണത്തിലായിരുന്ന ഇന്ത്യയിൽ പ്രബോധനം നടത്തിയിരുന്ന ഗുലാം അഹമദ് ജിഹാദ് എന്നാൽ വാളെടുത്ത് യുദ്ധം ചെയ്യലല്ല, ബൗദ്ധിക യുദ്ധം അഥവ ആശയ സമരം ആണ് എന്നു പ്രബോധിച്ചു. പേന കൊണ്ടാണ് ജിഹാദ് ചെയ്യേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഇത് ബ്രിട്ടിഷ് ഭരണകർത്താക്കളോടുള്ള വിധേയത്തമായും , മിരസ ഗുലാം ബ്രിട്ടിഷ് ആജ്നാനുവർത്തിയാൺ` എന്നുമുള്ള ആരോപണങ്ങൾക്ക് വഴിവെച്ചു.

. . . മിർസ ഗുലാം അഹമദ് . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . മിർസ ഗുലാം അഹമദ് . . .

Previous post മലയാളമൊഴികൾ
Next post ചാരമുണ്ടി