തിരമാല (ചലച്ചിത്രം)

1953-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിരമാല. വിമൽകുമാർ, പി.ആർ.എസ്. പിള്ള എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തത്[2]. രാമു കാര്യാട്ട് എന്ന സംവിധായകൻ സഹസംവിധായകനായി ഈ ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു.

തിരമാല
Thiramala
സംവിധാനം വിമൽ കുമാർ
പി.ആർ.എസ്. പിള്ള
നിർമ്മാണം പി.ആർ.എസ്. പിള്ള
രചന ടി.എൻ. ഗോപിനാഥൻ നായർ
അഭിനേതാക്കൾ സത്യൻ
കുമാരി തങ്കം
തോമസ് ബർളി
സംഗീതം വിമൽ കുമാർ
റിലീസിങ് തീയതി 17/04/1953[1]
രാജ്യം ഇന്ത്യ
ഭാഷ മലയാളം

. . . തിരമാല (ചലച്ചിത്രം) . . .

പൂമംഗലത്തെ കാരണവർ കുറുപ്പിന്റെ മകൾ ലക്ഷ്മിയെ വള്ളം കടത്തുകാരൻ പണിക്കരുടെ മകൻ വേണു പ്രേമിക്കുന്നതും, കുറുപ്പ്‌ മകളെ പണക്കാരനായ വിജയനു വിവാഹം ചെയ്തു കൊടുക്കുന്നതുമാണ്‌ കഥ.

ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ടി.എൻ ഗോപിനാഥൻ നായരാണ്. കടത്തുകാരൻ എന്ന പേരിൽ ഇത് മുൻപ് റേഡിയോ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു[അവലംബം ആവശ്യമാണ്]. ൧൯൫൩ മാർച്‌ ൮ ന്‌ റിലീസ്‌ ചെയ്ത ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. സിനിമയുടെ പ്രിന്റുകൾ ഇപ്പോൾ ലഭ്യമല്ല.

ചിത്രത്തിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് പി. ഭാസ്കരനാണ്. “പ്രണയത്തിന്റെ കോവിലിൽ…”, “ഹേ കളിയോടമേ…”, “പാലഴിയാം നിലാവിൽ…” എന്നീ ഗാനങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അബ്ദുൾ ഖാദർ, ശാന്ത പി. നായർ, മാലതി, ലക്ഷ്മി ശങ്കർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

അടൂർ ഭാസിയേയാണു നായകനായി ഉദ്ദേശിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് ചിത്രത്തിൽ ചെറിയ വേഷം മാത്രമാണ് നൽകിയത്. കൊച്ചിയിലെബർളി നായകനായി അഭിനയിച്ചു.

  1. “Thiramala (1953)”. topmovierankings.
  2. “THIRAMALA 1953”. മൂലതാളിൽ നിന്നും 2011-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-06.

. . . തിരമാല (ചലച്ചിത്രം) . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . തിരമാല (ചലച്ചിത്രം) . . .

Previous post റോബർട്ട് ബേൺസ്
Next post ടർപ്പീനുകൾ