ഓം നമഃ ശിവായ

സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ്ഓം നമഃ ശിവായ (സംസ്കൃതത്തിൽAum Namaḥ Śivāyaॐ नमः शिवाय). ശിവനെ നമിക്കുന്നു/ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർത്ഥമാക്കുന്നത്.

Shiva lingam with Tripundra
ഓം നമഃ ശിവായ മന്ത്രം ദേവനാഗിരി ലിപിയിൽ

അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.
ശിവായ സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:-
“നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, പ്രപഞ്ചത്തെക്കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. എന്നാൽ ഭൂമി. എന്നാൽ ജലം. ശി എന്നാൽ അഗ്നി. എന്നാൽ വായു. എന്നാൽ ആകാശം”[1]

  • ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ “ന” സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
  • മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ “മ” എന്ന അക്ഷരം അർത്ഥമാക്കുന്നത്.
  • മൂന്നാമത്തെ അക്ഷരമായ “ശി” ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
  • വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ “വാ” സൂചിപ്പിക്കുന്നത്.
  • അഞ്ചാമത്തെ അക്ഷരമായ “യാ” എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

. . . ഓം നമഃ ശിവായ . . .

കൃഷ്ണ യജുർവേദത്തിന്റെ ഭാഗമായ ശ്രീ രുദ്ര ഗീതത്തിൽ ഈ മന്ത്രമുണ്ട്.[2][3] കൃഷ്ണ യജുർവേദയിലെ തൈത്രിയ സംഹിത (ടി എസ് 4.5, 4.7) നാലാം പുസ്തകത്തിലെ രണ്ടു അധ്യായങ്ങളിൽ നിന്നും ശ്രീ രുദ്രമന്ത്രം എടുത്തിരിക്കുന്നു.

ചരിത്രം
ശൈവമതത്തിന്റെ ചരിത്രം
ദേവതകൾ
ഗ്രന്ഥങ്ങൾ:
ശിവപുരാണം · ശ്വേതാശ്വതരോപനിഷത് · ശിവരഹസ്യപുരാണം
തത്വങ്ങൾ
അദ്വൈതം · പാശുപത ശൈവം · കാശ്മീർ ശൈവം · ശൈവസിദ്ധാന്തം · വീരശൈവമതം
ജ്യോതിർലിംഗം
ആചാരങ്ങൾ
കാംവർ യാത്ര · പഞ്ചാക്ഷരി · ശിവലിംഗം · വിഭൂതി · ശിവാലയങ്ങൾ · സിദ്ധം · മഹാശിവരാത്രി
മന്ത്രങ്ങൾ
ഓം നമഃ ശിവായ · മഹാ മൃത്യുഞ്ജയ മന്ത്രം · ശിവ മഹിമാ സ്തോത്രം · ശിവസഹസ്രനാമം · ശിവതാണ്ഡവ സ്തോത്രം

  1. Satguru Bodhinatha, Veylanswami (2017). What Is the Namaḥ Śivāya Mantra? from the “Path to Siva” Book. USA: Himalayan Academy. pp. chapter 16. ISBN 9781934145722.
  2. “Śrī Rudram”(PDF). sec. Introduction.
  3. “Introduction to “Rudram. sec. What is Rudram ?.

. . . ഓം നമഃ ശിവായ . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . ഓം നമഃ ശിവായ . . .

Previous post ചാരമുണ്ടി
Next post വാട്സ്ആപ്പ്